ബീഫ് നിരോധനം: മേഘാലയയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്

single-img
9 June 2017

ഷില്ലോംഗ്: കശാപ്പ് നിയന്ത്രണത്തിലൂടെ ബീഫ് നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപി വിടുന്നു. അയ്യായിരത്തിലധികം പ്രവര്‍ത്തകരാണ് ഇതുവരെ പാര്‍ട്ടി വിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദിവാസി ഗോത്രവിഭാഗങ്ങളില്‍ ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുകയാണെന്ന് പാര്‍ട്ടി വിട്ട പ്രവര്‍ത്തകര്‍ ആരോപിച്ചു. ബീഫ് കഴിക്കുന്ന ഗോത്ര വിഭാഗങ്ങളെ ബി.ജെ.പി അടിച്ചമര്‍ത്തുകയാണെന്ന് രാജിവച്ച യുവമോര്‍ച്ച നേതാവ് വില്‍വര്‍ ഗ്രഹാം സാന്‍ഗോ പറഞ്ഞു.

നേരത്തെ ബീഫ് നിരോധന നീക്കത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് ബര്‍ണാഡ് മാരക് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടിരുന്നു. ബീഫ് വിഷയത്തില്‍ ബി.ജെ.പി ജനങ്ങളുടെ വികാരത്തിന് മുറിവേല്‍പ്പിക്കുന്നതായി കുറ്റപ്പെടുത്തിക്കൊണ്ടാണ് മാരക് പാര്‍ട്ടി വിട്ടത്.