ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളര്‍ച്ച വേഗത്തിലാക്കുമെന്നു പഠനം

single-img
9 June 2017

നിങ്ങളുടെ കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പ് അനുഭവപ്പെടുന്നുണ്ടോ. എങ്കില്‍ ഒട്ടും താമസിപ്പിക്കേണ്ട കുട്ടികളുടെ ഭക്ഷണക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്തു. ദിവസവും ഓരോ മുട്ട കഴിക്കുന്നതിലൂടെ കുട്ടികളുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നാണ് പുതിയ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്. കൂടാതെ വളര്‍ച്ച മുരടിപ്പ് 47 ശതമാനം കുറയ്ക്കാനും ദിവസം ഒരു മുട്ട് കഴിക്കുന്നതിലൂടെ സാധിക്കും.

പീഡിയാട്രിക് ജേര്‍ണലിലൂടെ പുറത്തുവന്ന പഠന റിപ്പോര്‍ട്ട് ഇതേപറ്റി പറയുന്നതിങ്ങനെ. ആറുമുതല്‍ 9 മാസം വരെയുള്ള കുട്ടികളെ കണ്ടെത്തി പഠനം നടത്തി. ഇവരെ രണ്ടു ഗ്രൂപ്പുകളിലാക്കി. ആദ്യഗ്രൂപ്പിന് ആറുമാസക്കാലം തുടര്‍ച്ചയായി ദിവസവും ഓരോ മുട്ട നല്‍കി. കണ്‍ട്രോള്‍ ഗ്രൂപ്പിലെ കുട്ടികള്‍ക്ക് മുട്ട നല്‍കിയതുമില്ല. തിരഞ്ഞെടുത്ത കുട്ടികളില്‍ ദിവസവും ഒരുമുട്ട കഴിക്കുന്നതിലൂടെ വളര്‍ച്ചാ മുരടിപ്പ് 47 ശതമാനം കുറക്കാനായതായും തൂക്കകുറവ് 70 ശതമാനവും തടയാന്‍ സാധിച്ചതായാണ് പഠനത്തിലൂടെ തെളിഞ്ഞത്. മുട്ട ഒരു സമ്പൂര്‍ണാഹാരമെന്നും വിഭവശേഷി കുറഞ്ഞ ജനസംഖ്യയില്‍ മറ്റു ഭക്ഷണത്തേക്കാള്‍ സുരക്ഷിതവും വേഗം ലഭ്യമാകുന്നതുമാണ് മുട്ടയെന്നും പഠനം പറയുന്നു.

വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പോഷകങ്ങള്‍ ലഭ്യമാക്കാനുമുള്ള എളുപ്പാമാര്‍ഗം അവര്‍ക്ക് മുട്ട നല്‍കുക എന്നതാണെന്നും ചെറിയ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിലും അടങ്ങിയിട്ടുണ്ടെന്നും പഠനത്തിനു നേതൃത്വം നല്‍കിയ വാഷിങ് ടണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ലോറ ലാനോറ്റി പറയുന്നു