കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി; യുവാവിനെ തൂക്കിയെറിഞ്ഞ് ആന

single-img
9 June 2017

പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള സാഹസികതക്ക് മുതിര്‍ന്ന യുവാവിനെ തൂക്കിയെറിഞ്ഞ് ആന പരിഭ്രാന്തി പരത്തി. ഒറീസയിലെ ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയിലെ മസാനിയയിലാണ് സംഭവം. രണ്ടുദിവസമായി നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന കാട്ടാനക്കൊപ്പം നിന്ന് ഇരുപതുകാരനായ അഭിഷേക് നായ്ക്ക് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മൊബൈലില്‍ പരമാവധി ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെ അടുത്തെത്തിയ അഭിഷേകിനെ ആന ആക്രമിക്കുകയായിരുന്നു.

പാഞ്ഞെത്തിയ ആന അഭിഷേകിനെ കുറെദൂരം ഓടിച്ച ശേഷം തുമ്പിക്കൈയ്ക്ക് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ കല്ലും വടിയും എറിഞ്ഞ് ആനയെ പിന്തിരിപ്പിച്ചു. ആന ദൂരത്തേക്ക് മാറിയ ശേഷം അഭിഷേകിനെ രക്ഷിച്ച് നാട്ടുകാര്‍ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.