സെന്‍കുമാറിനെ തള്ളി ജൂനിയര്‍ സൂപ്രണ്ട്; ടിബ്രാഞ്ചില്‍ നിന്ന് വിവരാവകാശ രേഖകള്‍ നല്‍കിയില്ല

single-img
8 June 2017

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടിബ്രാഞ്ചില്‍ നിന്നു വിവരാവകാശപ്രകാരം രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നു ജൂനിയര്‍ സൂപ്രണ്ട്. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തെ കുറിച്ചുള്ള വിവരാവകാശ അപേക്ഷ ജൂനിയര്‍ സൂപ്രണ്ട് തള്ളി. വിവരാവകാശ നിയമപ്രകാരം ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കണമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ടിബ്രാഞ്ചില്‍ നിന്നു വിവരാവകാശപ്രകാരം രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷനാണ് കഴിഞ്ഞ ദിവസം ഡിജിപി ടി.പി. സെന്‍കുമാറിന് നിര്‍ദേശം നല്‍കിയത്. 2009ലെ ഡിജിപി ജേക്കബ് പുന്നൂസിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു.