മധ്യപ്രദേശ് സര്‍ക്കാറിന്റെ കുറ്റസമ്മതം; കര്‍ഷകരെ വെടിവെച്ചത് പൊലീസ് തന്നെ

single-img
8 June 2017

ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദ്‌സോറില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഉണ്ടായ വെടിവെപ്പ് പൊലീസ് നടത്തിയതെന്ന് സമ്മതിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് .സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

കര്‍ഷകരെ വെടിവെച്ചത് പൊലീസ് അല്ലെന്ന നിലപാടിലായിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍. വെടിവെപ്പു നടന്ന് മൂന്നാം ദിവസമാണ് സര്‍ക്കാര്‍ പൊലീസാണ് വെടിവെച്ചതെന്നു സമ്മതിച്ച് രംഗത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നും ബുള്ളറ്റ് പോലീസിന്റേതെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറേയും എസ്.പിയേയും സര്‍ക്കാര്‍ സ്ഥലം മാറ്റി.

അതേസമയം കൊല്ലപ്പെട്ട അഞ്ചു കര്‍ഷകരുടെ വീടുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡുമാര്‍ഗമാണ് ഇവിടെയെത്തിയത്.