യെച്ചൂരിയ്ക്കെതിരായ ആക്രമണം: കാസർഗോഡ് പ്രകാശ് ജാവദേക്കറിനു ഡി വൈ എഫ് ഐ പ്രവർത്തകരുടെ കരിങ്കൊടി

single-img
8 June 2017

കാസർഗോഡ് പൊതുപരിപാടിയ്ക്കെത്തിയ കേന്ദ്രമാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനു ഡി വൈ എഫ് ഐ പ്രവർത്തകരുടെ കരിങ്കൊടി. പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണു ഡി വൈ എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.

ഡൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ഞചയ്​ത സംഭവത്തിന്​ മറുപടിയായാണ്​​ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്​. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി.  ചടങ്ങ് നടന്ന ഹാളിൽ പിന്നിലിരുന്ന ആറു പ്രവർത്തകർ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു. ഉടൻതന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പി.കരുണാകരൻ എംപിയും മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

ഇന്ത്യയിൽ ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ആരംഭിക്കുെമെന്ന്​ പ്രകാശ്​ ജാവദേക്കർ ചടങ്ങിൽ പറഞ്ഞു. പത്തു സ്​ഥാപനങ്ങൾ പൊതുമേഖലയിലും പത്തെണ്ണം സ്വകാര്യ മേഖലയിലുമാണ്​ സ്​ഥാപിക്കുക. ഉന്നത വിദ്യാഭ്യാസ മേഖല പിന്നാക്കാവസ്​ഥയിലാണെന്നും ഇത്​ പരിഹരിക്കാനുളള ശ്രമം മോദി സർക്കാർ തുടങ്ങിശയന്നും മന്ത്രി കൂട്ടിച്ചേർത്തു.