പ്രവാസികള്‍ സൂക്ഷിക്കുക; ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പരാമര്‍ശം നടത്തുന്നത് കുറ്റകരം

single-img
7 June 2017

ഖത്തറിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിലിടുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണമുന്നയിച്ച് ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങളാണ് നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്.

ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. അഞ്ചു മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം പിഴയും ഏര്‍പ്പെടുത്താനാണ് തീരുമാനം. ഖത്തറിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും കനത്ത ശിക്ഷ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യു.എ.ഇയിലെ മലയാളികള്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയോട് അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചു.