ശരണ്യയുടെ തടി കൂടിയതില്‍ വിഷമിക്കുന്ന ട്രോളര്‍മാര്‍ക്ക് ഭര്‍ത്താവിന്റെ ചുട്ടമറുപടി

single-img
7 June 2017

നടി ശരണ്യാ മോഹന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കുഞ്ഞ് ജനിച്ച ശേഷമുള്ള നടിയുടെ ഫോട്ടോയാണ് ചര്‍ച്ചയാവുന്നത്. ചിലര്‍ നടിയെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തി. ഇതിനെതിരെ കിടിലം മറുപടിയുമായിട്ടാണ് നടിയുടെ ഭര്‍ത്താവ് രംഗത്ത് എത്തിയിരിക്കുന്നത്. ശരണ്യ മോഹന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരവിന്ദിന്റെ പ്രതികരണം.

ശരണ്യ മോഹന്റെ ഭര്‍ത്താവ് അരവിന്ദ് എഴുതിയ കുറിപ്പ് :

‘ചേട്ടാ ,ട്രോള് കണ്ടോ ?’

‘കണ്ടു ‘

‘പ്രതികരിക്കുന്നില്ലേ ?’

‘എന്തിനു ?’

‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘

‘ആവശ്യമില്ല സഹോ. ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട്. എന്തായാലും എന്റെ ഭാര്യയുടെ വണ്ണം,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല ‘

‘എന്നാലും ? ‘

‘ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ ‘നല്ല ‘ മനസുകാരും ചെയ്തിട്ടില്ല . ‘

നേരത്തെ ശരണ്യ അമ്മയായെന്ന വാര്‍ത്തയ്ക്ക് താഴെ ചിലര്‍ അസഭ്യമായ കമന്റുകള്‍ എഴുതിയതിനെതിരെയും അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ശരണ്യ മോഹന്‍ അമ്മയായ സന്തോഷം വാര്‍ത്തയാക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആ വാര്‍ത്തയ്ക്ക് താഴെ അമ്മയേയും കുഞ്ഞിനേയും അനുഗ്രഹിക്കുന്ന കമന്റ് പോലും വന്നില്ലെന്ന് മാത്രമല്ല വളരെ നീചമായ രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു കണ്ടതെന്നും അരവിന്ദ് പറയുന്നു. ഏറ്റവും അധികം മാനസിക വൈകൃതങ്ങള്‍ ഉള്ള ഒരു പറ്റം മനുഷ്യരാവാം ഇതിന് പിന്നിലെന്നും അരവിന്ദ് പറഞ്ഞിരുന്നു