ഇത് അരിപ്പന്ത്‌: രാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍

single-img
7 June 2017

 

ഉത്തരാഖണ്ഡ്: പ്ലാസ്റ്റിക് അരി വില്‍പ്പന വ്യാപകമായതോടെ അങ്കലാപ്പിലായിരിക്കുകയാണ് ജനങ്ങള്‍. അരിയെന്ന് തെറ്റിദ്ധരിച്ച് ഇത്തരത്തില്‍ പ്ലാസ്റ്റിക് അരി വാങ്ങി പണി വാങ്ങിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഒരു കുടുംബം. ഉത്തരാഖണ്ഡിലെ ഹാല്‍ഡവാനിയിലാണ് സംഭവം. കുടുംബം വാങ്ങിയ അരി രുചി വ്യത്യാസത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് അരിയാണെന്ന് തിരിച്ചറിഞ്ഞത്.

പിന്നീട് ചൂടായ അരി പന്തിന്റെ ആകൃതിയില്‍ ഉരുട്ടിയെടുത്ത് കുട്ടികള്‍ ക്രിക്കറ്റ് പന്തായി ഉപയോഗിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് അരി കൊണ്ട് നിര്‍മ്മിച്ച പന്ത് എന്ന പേരില്‍ വീഡിയോ വൈറലായതൊടെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയായിരുന്നു. അരി ഉരുള റബര്‍ പന്ത് പോലെ നിലത്ത് എറിഞ്ഞ് പൊങ്ങി വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

സംഭവം വിവാദമായതോടെ പ്ലാസ്റ്റിക് അരി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹാല്‍ഡ്വാനി സിറ്റി മജിസ്‌ട്രേറ്റ് അറിയിച്ചു. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നേരത്തെ വന്‍തോതില്‍ പ്ലാസ്റ്റിക് അരി കണ്ടെത്തിയിരുന്നു. തെലങ്കാനയിലെ സരൂര്‍ നഗറില്‍ ബിരിയാണിയില്‍ പ്ലാസ്റ്റിക് അരി കണ്ടതിനെ തുടര്‍ന്ന് പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തകന് ഹോട്ടലുടമയുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു.