തമിഴ്‌നാട്ടില്‍ വീടുവിട്ടിറങ്ങിയ പതിനാലുകാരിക്ക് നേരിടേണ്ടിവന്നത് നിര്‍ഭയ മോഡല്‍ പീഡനം; പ്രതികള്‍ പിടിയില്‍

single-img
7 June 2017

ചെന്നൈ: തമിഴ്‌നാട്ടിലും നിര്‍ഭയ മോഡല്‍ കൂട്ടമാനഭംഗം. പതിനാലു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ഡ്രൈവര്‍മാരും കണ്ടക്ടറും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി.

വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒമലൂരില്‍ നിന്നും സേലത്തേക്ക് പോകുന്ന ബസില്‍ കയറുകയായിരുന്നു. എന്നാല്‍ എവിടേക്ക് പോകണമെന്ന് ലക്ഷ്യമില്ലാത്തതിനാല്‍ പല തവണ ഈ ബസില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. ലാസ്റ്റ് ട്രിപ്പിന് ശേഷം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തിയാണ് പെണ്‍കുട്ടിയെ മൂന്നുപേരും ക്രൂരമായി പീഡിപ്പിച്ചത്. നിലവിളിച്ചോടിയ പെണ്‍കുട്ടിയെ പ്രദേശവാസികളാണ് രക്ഷിച്ചത്. ബസില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രൈവര്‍, തന്നെ അനുവദിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ബസ് ജീവനക്കാരെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സേലത്തെ ഒരു ദളിത് കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. ഇവളുടെ മാതാപിതാക്കള്‍ ദിവസക്കൂലിക്കാരാണ്. മുന്‍പ് രണ്ടുതവണ പെണ്‍കുട്ടി ഇതുപോലെ വീട് വിട്ടുപോയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് ശേഷം ചില്‍ഡ്രണ്‍സ് ഹോമിലേക്ക് മാറ്റി.