ജിസാറ്റ് 19 ഉപഗ്രഹ വിക്ഷേപണത്തിന്റെ സെല്‍ഫി വീഡിയോയുമായി ഐഎസ്ആര്‍ഒ

single-img
7 June 2017

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപണത്തിന്റെ സെല്‍ഫി വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. റോക്കറ്റിന്റെ ഓണ്‍ബോര്‍ഡ് കാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് അയച്ചത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഭൂമിയില്‍ നിന്ന് പുറപ്പെടുന്നതും ഭ്രമണപഥത്തിലെത്തിയ ശേഷം ജിസാറ്റ് ഉപഗ്രഹവുമായി വേര്‍പ്പെടുന്നതുമെല്ലാം ഐഎസ്ആര്‍ഒ പുറത്തു വിട്ട ദൃശ്യങ്ങളില്‍ കാണാം. .

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു വിക്ഷേപിച്ച ജിസാറ്റ് 19 ഉപഗ്രഹം 964.8 സെക്കന്‍ഡുകള്‍കൊണ്ടാണ് ഭ്രമണപഥത്തില്‍ എത്തിയത്. ഐഎസ്ആര്‍ഒ നിര്‍മിച്ചതില്‍ ഏറ്റവും ഭാരം കൂടിയ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ ഉപഗ്രഹവിക്ഷേപണ വാഹനമാണ് ഇതിനായി ഉപയോഗിച്ചത്.

https://www.youtube.com/watch?v=YdqZ5kWv6OQ