മലയാളത്തില്‍ മറ്റ് സിനിമകളൊന്നും സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ദീപ്തി സതി

single-img
7 June 2017

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദീപ്തി സതി. രണ്ടു വര്‍ഷം നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ദീപ്തി. അതേസമയം താരം ആദ്യ ചിത്രമായ നീനയ്ക്ക് ശേഷം നീണ്ട അവധിയിലായിരുന്നു. നീനയ്ക്ക് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളുമായി ദീപ്തി സതി വീണ്ടും എത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോ, മമ്മൂട്ടി ശ്യാംധര്‍ ചിത്രം തുടങ്ങി അഞ്ചോളം ചിത്രങ്ങളാണ് ഇപ്പോള്‍ ദീപ്തി ഏറ്റെടുത്തിട്ടുള്ളത്.

”നീനയ്ക്ക് വേണ്ടി മുടി മുറിച്ചത് അബദ്ധമായി; ഓഫറുകളൊന്നും സ്വീകരിക്കാന്‍ പറ്റാതായി” എന്ന് താരം വെളിപ്പെടുത്തി. നീനയ്ക്ക് ശേഷം ദീപ്തിയെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നുവെങ്കിലും എല്ലാം ടോം ബോയിഷ് ടൈപ്പിലുള്ള നീനയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്റ്റീരിയോ ടൈപ്പാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ല എന്നും ദീപ്തി പറയുന്നു.

എന്നാല്‍ മലയാളത്തില്‍ സജീവമല്ലായിരുന്നെങ്കിലും അന്യഭാഷ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയായിരുന്നു. മുന്‍ മിസ് കേരള കൂടിയാണ് താരം. കന്നഡയിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ജാഗ്വാറില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.