ബാബരി മസ്ജിദ് കേസ്: നേരിട്ട് ഹാജരാകുന്നതിൽ നിന്നും അദ്വാനിക്കും ജോഷിയ്ക്കും ഉമാഭാരതിയ്ക്കും ഇളവ്

single-img
7 June 2017

ബാബരി മസ്ജിദ് തകർത്ത കേസിൽ ലക്നൌവിലെ പ്രത്യേക സിബിഐ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്നും മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർക്ക് ഇളവ്.

1992 ഡിസംബർ ആറിനാണു ഒരുകൂട്ടം കർസേവകർ ബാബരി മസ്ജിദ് തകർക്കുന്നത്. ഇതിൽ അദ്വാനിയും ഉമാഭാരതിയും ജോഷിയുമടക്കം പന്ത്രണ്ടുപേർ കുറ്റക്കാരാണെന്നു പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത് ഇക്കഴിഞ്ഞ മേയ് മുപ്പതിനാണു.

തങ്ങളെ കുറ്റവിമുക്തരാക്കാനുള്ള പ്രതികളുടെ ഹർജ്ജി തള്ളിയ കോടതി പക്ഷേ ഇവർക്കെല്ലാം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയ്ക്കെതിരായി സിബിഐ നകിയ ഹർജ്ജിയും കോടതി തള്ളിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ പത്തൊൻപതിനാണു ബാബരി കേസിലെ ആരോപണവിധേയരായ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തണമെന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 19-നു സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്നാണു വിചാരണനടപടികൾ വേഗത്തിലായത്. രണ്ടുവർഷത്തിനുള്ളിൽ കേസ് വിചാരണനടത്തി വിധിപ്രഖ്യാപിക്കണമെന്നും പ്രത്യേക സിബിഐ കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.