ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ; ആയയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
7 June 2017

ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരുടെയും കണ്ണു നനയിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പ് വഴിയാണ് വ്യാപകമായി പ്രചരിക്കുന്നത്. മലേഷ്യയിലെ പുച്ചോംങ് പെര്‍ഡാന എന്ന സ്ഥലത്താണ് സംഭവം. ഭക്ഷണം പ്ലേറ്റില്‍ ബാക്കിവെച്ചതിന് കുട്ടിയെ സ്ത്രീ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതും ഇടയ്ക്കിടെ നിലത്തിട്ടു ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

സത്രീ കുട്ടിയെ മര്‍ദ്ദിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ഈ ക്രൂരദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടിയെ മര്‍ദ്ദിക്കുന്നതിനിടയില്‍ നിങ്ങള്‍ ഈ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാനാണോ റെക്കോര്‍ഡ് ചെയ്യുന്നതെന്നും സ്ത്രീ ചോദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പോലും വിവരമറിയുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് സ്ത്രീയെ പിടികൂടുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

https://www.youtube.com/watch?v=vyiqGq7Rk2g