ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി ആര്‍എസ്എസ്;വിൽക്കുക ചാണക സോപ്പും ഗോമൂത്ര ഷാംപൂവും മോദി കുര്‍ത്തയും

single-img
6 June 2017

ആഗ്ര: ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനൊരുങ്ങി ആര്‍.എസ്.എസ്. കാമധേനു എന്ന പേരില്‍ മരുന്നും സൌന്ദര്യവര്‍ധക വസ്തുക്കളും വസ്ത്രവുമൊക്കെ വില്‍പ്പനക്കു വെക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.ആര്‍.എസ്.എസിന് കീഴിലുള്ള മഥുര ദീന്‍ദയാല്‍ ദാം ലാബോറട്ടറിയിലാണ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാകുന്നത്. ചാണകത്തില്‍ നിന്നും സോപ്പ്, ഫെയ്‌സ്പാക്ക്, ഗോമൂത്രത്തില്‍ നിന്നും ക്യാന്‍സറിനും പ്രമേഹത്തിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് വില്‍ക്കാനൊരുങ്ങുന്നത്.

ഗോമൂത്രം അടങ്ങിയ കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന്, ഷാംപൂ, എണ്ണ, ടൂത്ത് പേസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങളും വില്‍പ്പനക്കുണ്ടാകുമെന്ന് ദീന്‍ ദയാല്‍ ധം ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്‍ത പറഞ്ഞു.ഗോമൂത്രം ചേരുവയാകുന്ന ഐഡ്രോപ്പ് കണ്ണിലൊഴിച്ചാല്‍ കാഴ്ച ശക്തി കൂടുമെന്നും ഗുപ്ത അവകാശപ്പെടുന്നു. ലാബോറട്ടറിയോട് അനുബന്ധിച്ച് 50 പശുക്കളെ വളര്‍ത്തുന്നുണ്ട്. ആവശ്യത്തിന് അനുസരിച്ച് അവയുടെ മൂത്രവും ചാണകവും ശേഖരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആര്‍.എസ്.എസ് ക്യാംപുകളിലും പ്രദേശവാസികള്‍ക്കിടയിലും ധാരാളം ആവശ്യക്കാരുണ്ടെന്ന് ദീന്‍ദയാല്‍ ദാം ലാബ് ഡയറക്ടര്‍ രാജേന്ദ്ര പറഞ്ഞു.