പ്രകൃതിയും തിരിച്ചടിക്കാന്‍ തുടങ്ങുന്നു;പരിസ്ഥിതി ദിനം കടന്ന് പോയത് ഫ്ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലുപേരുടെ ജീവന്‍ കവർന്ന്

single-img
6 June 2017

വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയി. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം ചൂഷണങ്ങള്‍ക്ക് പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ്. അത്തരത്തിലുള്ള തിരിച്ചടിയായിയിരിക്കാം ഇന്നലെ പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലുപേരുടെ ജീവന്‍ നഷ്ടമായത്.

പ്രകൃതിയെ ചൂഷ്ണം ചെയ്യുന്ന മനുഷ്യന് പ്രകൃതി നല്‍കിയ തിരിച്ചടിയാണ് ഈ ദുരന്തം. ഇന്നലെ വൈകീട്ട് പാങ്ങപ്പാറ സി.എച്ച്.മുഹമ്മദ് കോയ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് കേന്ദ്രത്തിന് സമീപത്ത് ഫ്ളാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ 80 അടി താഴ്ചയില്‍ മതില്‍ നിര്‍മിച്ചു വരികയായിരുന്നു. ഇതിനിടെയുണ്ടായ മണ്ണിടിച്ചിലിനിടെ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണു ഫ്ളാറ്റ് നിര്‍മാണം നടന്നിരുന്നതെന്ന് ആരോപണമുണ്ട്. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.

 
വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസവ്യവസ്ഥ യെയും തകര്‍ത്തുകൊണ്ടുള്ള വികസനം ഇത്തരത്തിലുള്ള ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. പരിസ്ഥിതി സൗഹൃദ പരമായ വികസനത്തിന് സര്‍ക്കാറും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം. ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ ഇതു പോലെ ഒരുപാടു ജീവനുകള്‍ ബലിനല്‍കേണ്ടി വരും.

 

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്…

“തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു” http://www.evartha.in/2017/06/05/flat-acccident-trivandrum.html

Posted by evartha.in on Monday, June 5, 2017