റിയാലിറ്റി ഷോക്കിടെ അവതാരകനെ തല്ലുന്ന ഷാരൂഖ്: സോഷ്യല്‍ മീഡിയയില്‍ വൈറലായി പൊട്ടിത്തെറിക്കുന്ന കിങ്ഖാന്റെ  വീഡിയോ

single-img
6 June 2017

ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദര്‍ഭങ്ങളോ വന്നാല്‍ അത് തുറന്നുപറയാന്‍ മടിയില്ലാത്ത താരമാണ് ഷാരുഖ് ഖാന്‍. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോക്കിടെ അവതാരകനെ ഷാരൂഖ് ഖാന്‍ തല്ലാനൊരുങ്ങുന്നതതാണ് വീഡിയോയുടെ ഉള്ളടക്കം.

സെലിബ്രിറ്റികളെ പറ്റിക്കുന്ന ഒരു റിയാലിറ്റി ഷോയാണിത്. മരുഭൂമിയിലെ മണ്‍കൂനയില്‍ താഴ്ന്ന് പോയ പെണ്‍കുട്ടിയെ ഷാറൂഖ് രക്ഷിക്കുന്നതിനിടയില്‍ ഇരുവരുടെയും അടുത്തേക്ക് ഭീമാകാരനായ ഒരു ഡ്രാഗണ്‍ എത്തുന്നു. എന്നാല്‍, അവതാരകനായ റമീസ് തന്നെയാണ് ഡ്രാഗണായി എത്തുന്നത്. ഇതറിഞ്ഞതോടെ ഷാരൂഖ് ചൂടാകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനു വേണ്ടിയാണോ ഇത്രയും ദൂരം കഷ്ടപ്പെട്ട് താനിവിടെ എത്തിയതെന്നാണ് ദൃശ്യങ്ങളില്‍ ഷാരൂഖ് കോപത്തോടെ ചോദിക്കുന്നത്.

കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് മനസിലാക്കിയ റമീസ് ഷാറൂഖ് ഖാന്റെ കാലുപിടിക്കാന്‍ വരെ തയ്യാറാകുന്നു. ”എനിക്ക് ജീവനാണ് താങ്കളെ, ദയവ് ചെയ്ത് എന്നോട് പൊറുക്കൂ” എന്ന് റമീസ് പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. റമീസ് തന്നെ നടത്തുന്ന മറ്റൊരു പരിപാടിക്കായിട്ടാണ് ക്ഷണിക്കുന്നതെന്നാണ് ഷാറൂഖിനെ അറിയിച്ചിരുന്നത്.

എന്നാല്‍, പരിപാടിയുടെ പ്രചാരം കൂട്ടാനായി ഇരുവരും ചേര്‍ന്നു നടത്തുന്ന നാടകമാണ് ഈ വീഡിയോ എന്നാണ്‌ സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.