37 വയസിനുള്ളില്‍ 38 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ത്രി;ലോകത്ത് ചെറുപ്രായത്തില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ഉള്ള അമ്മയെ പരിചയപ്പെടാം

single-img
6 June 2017


ലോകത്ത് ചെറുപ്രായത്തില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ഉള്ള അമ്മയെ പരിചയപ്പെടാം. മറിയം നബാറ്റന്‍സിയെന്ന ഉഗാണ്ടക്കാരി. 37 വയസിനുള്ളില്‍ 38 മക്കളുടെ അമ്മയായ സ്ത്രീയാണ് മറിയം. 38 കുഞ്ഞുങ്ങളെയും ഒരു പുരുഷനില്‍ നിന്നുമാണ് മറിയം ഗര്‍ഭം ധരിച്ചത്.
മറിയത്തിനു ഇരട്ട കുട്ടികള്‍ 6 ജോഡികളുണ്ട് 4 പ്രസവത്തില്‍ 3 കുട്ടികള്‍ വീതവും, 3 പ്രസവത്തില്‍ 4 കുട്ടികള്‍ വീതവും ഉണ്ടായി. രണ്ട് ഒറ്റ കുട്ടികളുമുണ്ട്. ഹൈപ്പര്‍ റെവല്യൂഷന്‍ എന്ന ശാരീരിക പ്രത്യേകത കാരണമാണ് മറിയം 38 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സാധാരണ സ്ത്രീകള്‍ക്ക് മാസമുറ സമയത്ത് ഒരു അണ്ഡം മാത്രം ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നിലധികം അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇക്കാരണത്താല്‍ ഓരോ തവണയും മറിയം ഗര്‍ഭം ധരിക്കുമ്പോള്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ ജനിക്കുന്നു.

നിലവില്‍ ആറ് ജോടി ഇരട്ടക്കുട്ടികളുടെയും നാല് സെറ്റ് ട്രിപ്പ്‌ലെറ്റുകളുടെയും മൂന്ന് സെറ്റ് ക്വാട്രിപ്പിളുകളുടെയും രണ്ട് ഒറ്റ കുട്ടികളുടെയും അമ്മയാണ്
മറിയം. 38 കുഞ്ഞുങ്ങള്‍ ഒരു ശാപമായല്ല, അനുഗ്രഹമായാണ് മറിയം കാണുന്നത്. നിരവധി തവണ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവെങ്കിലും ഫലപ്രദമായില്ലെന്നും മറിയം പറയുന്നു. 12-ാം വയസില്‍ വിവാഹിതയായതായണ് മറിയം. 38 കുട്ടികളുമായി ഇവര്‍ ഒരു വീട്ടിലാണ് താമസം. മറിയത്തിന്റെ പിതാവിന് ഒന്നിലധികം ഭാര്യമാരിലായി 45 മക്കളുണ്ടായിരുന്നു