ഇന്ത്യയുടെ മല്‍സരങ്ങള്‍ കാണാന്‍ ഇനിയുമെത്തും;മാധ്യമങ്ങളെ വിമർശിച്ച് വിജയ് മല്യ

single-img
6 June 2017

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുന്ന ലണ്ടനിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യപാക് മത്സരം കാണാന്‍ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യ എത്തിയ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം മാധ്യമങ്ങളെ വിമർശിച്ച് പിന്നാലെ വിജയ് മല്യയുടെ പുതിയ ട്വീറ്റുമെത്തി. ‘ എഡ്ബസ്താനിലെ ഇന്ത്യ-പാക്ക് മല്‍സര്ത്തിനെത്തിയ എന്റെ സാന്നിധ്യം വളരെ ഉദ്വേഗജനകമായാണ് മാധ്യമങ്ങള്‍ നല്‍കിയത്. ഒരുകാര്യം പറയാം, എല്ലാ മല്‍സരങ്ങളിലും ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കാന്‍ ഞാനുണ്ടാകും’ -മല്യ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിനിടെ പാകിസഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പുകഴ്ത്താനും മല്ല്യ മറന്നില്ല.

 


ലോകനിലവാരമുള്ള ക്യാപ്റ്റനും മാന്യനുമാണ് കോഹ്ലിയെ വിശേഷിപ്പിച്ചു. ക്രിക്കറ്റുമായി അടുത്തം ബന്ധം പുലര്‍ത്തുന്ന മല്യ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്നു. സ്വത്തുതട്ടിപ്പ് കേസില്‍പ്പെട്ട പിന്നീട് ടീമിന്റെ ഉടമസ്ഥതയില്‍ നിന്ന് മല്യ പിന്‍മാറുകയായിരുന്നു. ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്്റ്റനാണ് ഇപ്പോള്‍ കോഹ്ലി. ഇന്ത്യ-പാക് മല്‍സരത്തിനിടെ വെളുത്ത കോട്ടണിഞ്ഞ് സ്‌റ്റേഡിയത്തില്‍ കളികാണാന്‍ എത്തിയ വിജയ്മല്യ ശേഷം ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറെയും സന്ദര്‍ശിച്ചിരുന്നു.

ഇതിന്റെ ചിത്രങ്ങളും വാര്‍ത്തയോടൊപ്പം പുറത്തുവന്നിരുന്നു. ഇന്ത്യ-പാക് മല്‍സരത്തിനുപരി മാധ്യമങ്ങളുടെ കണ്ണുകള്‍ മുഴുവന്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മല്യയുടെ മേലായിരുന്നു.9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്ന മല്യയെ ബ്രിട്ടന്‍ പോലീസായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പിടികൂടുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.