വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; ‘കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ല’

single-img
5 June 2017

തിരുവനന്തപുരം: വാളയാര്‍ അട്ടപ്പള്ളത്ത് രണ്ടു മാസത്തിനിടെ വീട്ടില്‍ ഒരേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ നാലു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബന്ധുവായ യുവാവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ഇളയ പെണ്‍കുട്ടിയുടെ ചിത്രം പൊലീസിനു ലഭിച്ചത് നിര്‍ണായക തെളിവായി. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ എസ്‌ഐയെ മാറ്റി നര്‍ക്കോട്ടിക് ഡിവൈഎസ്പി എംജെ സോജന് അന്വേഷണചുമതല നല്‍കിയിരുന്നു.