എക്‌സൈസ് പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍; വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കും

single-img
5 June 2017

തിരുവനന്തപുരം: എക്‌സൈസ്-പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിച്ചിട്ടുള്ളത്. നടപടികളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലേത് ദേശീയപാതകള്‍ തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല. ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്യാത്ത ഏക സംസ്ഥാനമാണ് കേരളമെന്നും കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ ഡീനോട്ടിഫൈ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയാണ് വിധിയില്‍ വ്യക്തത വരുത്തേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു.