ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ കണ്ടു അദ്ദേഹത്തെ പല തവണ; സച്ചിനെ കണ്ട സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

single-img
5 June 2017

ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവത്തെ നേരിട്ടുകണ്ട സന്തോഷത്തിലാണ് മലയാളത്തിലെ യുവനടന്‍ പൃഥ്വിരാജ്. ”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ കണ്ടു അദ്ദേഹത്തെ പല തവണ”മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ക്രിക്കറ്റ് ഇതിഹാസം സച്ചിനെ കണ്ടുമുട്ടിയപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

ക്രിക്കറ്റിലെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിവന്നില്ല മലയാളത്തിന്റെ പ്രിയതാരത്തിന്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടയ്ക്കായിരുന്നു പൃഥ്വി സച്ചിനെ കണ്ടത്. ഉടനെ ഒരു സെല്‍ഫിയെടുത്ത് തന്റെ സന്തോഷം ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് ബ്രിട്ടണിലെത്തിയത്. സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ പൃഥ്വിരാജ് തുടക്കംമുതല്‍ കളിയുടെ വീഡിയോകളും ഫോട്ടോകളും ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇതിന് മുന്‍പ് നടന്‍ ധനുഷും സച്ചിനുമായുള്ള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.