മലപ്പുറം വിരുദ്ധതയെ പൊളിച്ചടുക്കി നിരുപമ റാവു; നൂറു വര്‍ഷത്തോളമായി എന്റെ കുടുംബത്തിന് അവിടെ ഭൂമിയുണ്ട്

single-img
5 June 2017

മുസ്ലീങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ മറുപടിയുമായി മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. ‘ഞാന്‍ മലപ്പുറത്ത് നിന്നുള്ള വ്യക്തിയാണ്. നൂറു വര്‍ഷത്തോളമായി എന്റെ കുടുംബത്തിന് അവിടെ സ്വന്തമായി ഭൂമിയുണ്ട്. നിങ്ങള്‍ വിദ്വേഷം പരത്തുകയാണ് എന്ന് നിരുപമ റാവു ട്വീറ്റ് ചെയ്തു.

കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ടുള്ള ശശിതരൂര്‍ എംപിയുടെ ട്വീറ്റിന് കീഴില്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമി വാങ്ങാന്‍ കഴിയില്ലെന്നായിരുന്നു സോംനാഥ് എന്നയാള്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെയാണ് നിരുപമ റാവു രംഗത്തുവന്നത്.