കശ്മീരില്‍ വീണ്ടും സിആര്‍പിഎഫ് ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം; നാല് ഭീകരരെ സൈന്യം വധിച്ചു

single-img
5 June 2017

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം. ബന്ദിപ്പോര ജില്ലയിലെ സി.ആര്‍.പി.എഫിന്റെ 45- ാം ബറ്റാലിയന്‍ ക്യാമ്പിന് നേര്‍ക്കാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ നാലോടെ ബന്ദിപ്പോരയിലെ സുംബാലിയിലായിരുന്നു സംഭവം. ആയുധധാരികളായ തീവ്രവാദികള്‍ ക്യാമ്പിന് നേര്‍ക്ക് തുടര്‍ച്ചയായി വെടിവെപ്പ് നടത്തുകയായിരുന്നു.

ക്യാംപിനുള്ളില്‍ പ്രവേശിച്ച് ചാവേറാക്രമണം നടത്തുന്നതിനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ക്യാംപിനുള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പുതന്നെ സൈന്യം ഭീകരരെ വധിക്കുകയായിരുന്നു. ജൂണ്‍ മൂന്നിന് ഖ്വാസിഗഡ് ജില്ലയില്‍ സൈനിക വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.