ചേര്‍ത്തല-തിരുവനന്തപുരം ദേശീയപാത തന്നെയെന്ന് മന്ത്രി ജി.സുധാകരന്‍; വ്യക്തത വരുത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍

single-img
5 June 2017

തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകളെ പുനര്‍വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ പ്രത്യേകമായി പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സുധാകരന്‍ വ്യക്തമാക്കി.

പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി പറഞ്ഞപ്പോള്‍ പൂട്ടി. എന്നാല്‍ ഹൈക്കോടതി ഇതിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ വിധി പുനപരിശോധിക്കാന്‍ സുപ്രീം കോടതി തയാറാകണമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. ബാറുകള്‍ക്ക് പുറകെ പോകേണ്ട കാര്യം പൊതുമരാമത്ത് വകുപ്പിനില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.