ട്രെയിന്റെ അടിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് രണ്ടാം ജന്മം

single-img
5 June 2017

മുംബൈ: റെയില്‍വേ ട്രാക്കിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന പെണ്‍കുട്ടി ട്രെയിന്‍ വരുന്നത് ശ്രദ്ധിച്ചില്ല. പ്ലാറ്റ്‌ഫോമില്‍ നിന്നവര്‍ വിളിച്ചുകൂവിയെങ്കിലും ചെവിയില്‍ ഇയര്‍ഫോണുകള്‍ തിരുകിവച്ചിരുന്നതിനാല്‍ അതും കേട്ടില്ല. ഓടിമാറാന്‍ സമയം കിട്ടുംമുന്‍പ് ട്രെയിന്‍ അവളെ ഇടിച്ചിട്ടു. നേരിട്ട് കണ്ടവര്‍ ഭയന്ന് നിലവിളിച്ചു. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് തീവണ്ടി നിര്‍ത്തി.

കുട്ടി മരിച്ചെന്ന ഉറപ്പിലായിരുന്നു എല്ലാവരും. എന്നാല്‍ നിമിഷങ്ങള്‍ക്കുശേഷം ഒന്നും സംഭവിക്കാത്തപോലെ അവള്‍ ട്രാക്കില്‍ നിന്നും എഴുന്നേറ്റു. ഒരു കണ്ണിന് സമീപം ചെറിയ ഒരു പരുക്ക് ഉണ്ടെന്നത് ഒഴിച്ച് മറ്റൊന്നും അവള്‍ക്ക് സംഭവിച്ചിരുന്നില്ല. ഭന്ദൂപ് സ്വദേശിനി പ്രതീക്ഷ നട്ടേകര്‍ എന്ന പത്തൊന്‍പതുകാരിയാണ് ട്രെയിന്റെ അടിയില്‍ നിന്നും രണ്ടാംജന്മമെടുത്തത്. സ്‌റ്റേഷനിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ മേയ് 13നാണ് സംഭവം നടന്നത്. ഇതിനോടകം 30 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

https://www.youtube.com/watch?v=zKH5sbbh3OE