നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത ഭയപ്പെടുത്തി;പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം.

single-img
5 June 2017

തിരുവനന്തപുരം: പിതാവിന്റെ കൊലപാതക കേസില്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ചന്ദ്ര ബോസിന്റെ മകന്‍ അമല്‍ ദേവ്.നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത തങ്ങളെ ഭയപ്പെടുത്തിയാതായും ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു. നിസാമിന് നീതി ലഭിക്കണമെന്ന ആവശ്യം ഉയരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അമല്‍.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നല്ല രീതിയില്‍ നടന്നിരുന്നെന്നും എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അമല്‍ വ്യക്തമാക്കി.

ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കുന്നതിനായി നിഷാം കാണിച്ചുകൂട്ടുന്നതെല്ലാം ദിവസം പ്രതി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണെന്ന് പറയുന്ന അമല്‍ അഡ്വക്കേറ്റ് സി.പി ഉദയഭാനുവിനെ പ്രെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് തങ്ങളുടെ കുടുംബം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു.

മുഹമ്മദ് നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഢംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിയ്ക്കുകയാണു മുഹമ്മദ് നിസാം.