രാജീവ് ചന്ദ്രശേഖര്‍ എംപിയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ; തൊരപ്പന്‍ രാജീവെന്ന ഹാഷ്ടാഗില്‍ ട്രോളുകള്‍

single-img
4 June 2017

 

തിരുവനന്തപുരം: തൊരപ്പന്‍ രാജീവ് എന്ന ഹാഷ് ടാഗുമായി രാജ്യസഭ എം.പിയും എന്‍.ഡി.എ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കേരളത്തെ പാകിസ്താന്‍ എന്ന് സംബോധന ചെയ്ത ടൈംസ് നൗ ചാനലിന്റെ നടപടിയെ അഭിനന്ദിച്ചതിനെ തുടര്‍ന്നാണ് രാജീവ് ചന്ദ്രശേഖറെ വലിച്ചുകീറി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളെത്തിയത്.

അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ടൈംസ് നൗ കേരളത്തെ പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത്. ഇടി മുഴങ്ങുന്ന പാകിസ്ഥാനിലേക്ക് അമിത് പോകുന്നുവെന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. ഇതിനെതിരെ മലയാളികള്‍ രംഗത്ത് വന്നതോടെ, ചാനല്‍ ക്ഷമാപണം നടത്തി. ടൈംസ് നൗവിനെ ടൈംസ് കൗ ആക്കിയായിരുന്നു പ്രതിഷേധം. കേരള പാക്കിസ്ഥാനികള്‍ക്ക് ആയി തൊരപ്പന്‍ രാജീവ് നടത്തുന്ന ചാനല്‍ എന്നിങ്ങനെയുള്ള ഹാഷ് ടാഗ് സഹിതമാണ് ട്വിറ്ററിലൂടെ മലയാളികള്‍ മറുപടി നല്‍കുന്നത്.

ഇതിന് പിന്നാലെ ലക്ഷ്മി കാനത്ത് എന്ന സ്ത്രീ ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തില്‍ ചെയ്ത ട്വീറ്റിന് താഴെ, മൂന്നു സ്‌മൈലി ഇമോജികള്‍ നല്‍കിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഈ റിപ്ലൈയില്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും രാജീവ് ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലവലാതി ഷാജി എന്ന ഹാഷ് ടാഗ് സഹിതമാണ് മലയാളികള്‍ സ്വീകരിച്ചത്. ‘മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി നീയാണോടായെന്ന് ചോദിച്ചായിരുന്നു മലയാളികളുടെ പരിഹാസം. ഇതിനു പിന്നാലെയാണ് രാജീവിനെയും ചാനലിനെയും പരിഹസിച്ച് വീണ്ടും സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.