കോൺഗ്രസ്സിനെതിരായ മോദിജിയുടെ ട്വീറ്റ് തിരിഞ്ഞുകൊത്തിയത് അമിത് ഷായെ

single-img
4 June 2017

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പഴയകാല ട്വീറ്റുകൾ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പാർട്ടിയേയും ബൂമറാംഗ് ആയി ആക്രമിക്കുന്നത് ഇതാദ്യമായല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നകാലത്ത് അദ്ദേഹം കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാരിനെതിരായി ഇട്ടിരുന്ന പല ട്വിറ്റർ പോസ്റ്റുകളും പിൽക്കാലത്ത് പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിനുതന്നെ പാരയായി മാറിയിട്ടുണ്ട്.

അമിത് ഷായുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ടാണു പുതിയവിവാദം. അമിത് ഷാ ഒരു പാവപ്പെട്ടവന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നുവെന്ന വ്യാജേന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പോസ്റ്റ് ചെയ്ത ഫോട്ടോയാണു ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിമർശന വിധേയമായിരിക്കുന്നത്.

2014 ഏപ്രില്‍ ഒമ്പതിന് മോദിയുടെ ഒരു ട്വീറ്റ് കോണ്‍ഗ്രസ് നേതാക്കളെ ഉന്നംവെച്ചുള്ളതായിരുന്നു. ”കോണ്‍ഗ്രസ് നേതാക്കള്‍ ദാരിദ്യ്ര മേഖലയില്‍ വിനോദ സഞ്ചാരം നടത്തുകയാണ്, അവര്‍ ഗ്രാമങ്ങളിലേക്ക് കാമറയുമായി പോകുന്നു, അവിടെ ദരിദ്രരോടൊപ്പം ഇരുന്ന് അവരുടെ ഭക്ഷണം കഴിച്ച് ചിത്രങ്ങളെടുക്കുകയാണ് എന്നായിരുന്നു മോദിയുടെ പഴയ ട്വീറ്റ്.

ഈ ട്വീറ്റിലെ കോൺഗ്രസ്സ് എന്നത് വെട്ടി ബിജെപി എന്നാക്കി കുമ്മനം ഇട്ട ചിത്രത്തോടൊപ്പം ഷെയർ ചെയ്താണു സോഷ്യൽ മീഡിയ ബിജെപിയെ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നത്. നേരത്തെ യുപിയിലെ വരാണാസിയില്‍ ദലിത് കുടുംബത്തിന്‍റെ വീട്ടില്‍ നിന്ന് അമിത് ഷാ ഭക്ഷണം കഴിച്ചപ്പോഴും ഇതേ ട്രോളുകള്‍ മോദിയെ ഉന്നംവെച്ച് ഉയര്‍ന്നിരുന്നു.

ഇതിനിടെ ചെങ്കൽച്ചൂളയിലെ ദളിത് നേതാവിന്റെ വീട്ടിൽ നിന്നും അമിത് ഷാ ഭക്ഷണം കഴിച്ചഹ് വലിയ സ്മഭവം എന്നരീതിയിൽ സംഘപരിവാർ അനുകൂലികൾ ഉയർത്തിക്കാട്ടിയതും വിമർശനവിധേയമായിട്ടുണ്ട്. നൂറ്റാണ്ടുമുന്നേ മിശ്രഭോജനത്തിന്റെ പാഠങ്ങൾ പഠിച്ച കേരളജനതയ്ക്ക് ഇതു വലിയ സംഭവമല്ല എന്നാണു വിമർശകർ പറയുന്നത്.