ബിജെപിയുടെ ഹിന്ദുത്വ അജണ്ടകളെ തുറന്നുകാട്ടാന്‍ തൃണമൂല്‍; പടയൊരുക്കത്തിന് പാട്ടുമായി മമത ബാനര്‍ജി

single-img
4 June 2017

പശ്ചിമബംഗാള്‍: പശ്ചിമബംഗാളിന്റെ തനതായ സംസ്‌കാരത്തെ സമന്വയിപ്പിച്ച് ബിജെപിക്കെതിരെ പുതിയ പടക്കളമൊരുക്കുന്ന തിരക്കിലാണിപ്പോള്‍ മമത ബാനര്‍ജി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും സ്വത്വത്തെയും സമന്വയിപ്പിച്ച് സ്വന്തമായി ചിട്ടപ്പെടുത്തുന്ന പാട്ടിലൂടെയാണ് ബിജെപിക്കെതിരെ പടയൊരുക്കം നടത്തുന്നത്. ബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി നടത്തുന്ന ശക്തമായ ശ്രമത്തിനിടെയാണ് ബംഗാളിന്റെ സംസ്‌കാരം ഉയര്‍ത്തിപിടിച്ചുകൊണ്ട് പാട്ടെഴുതാനുള്ള മമതയുടെ സൈക്കോളജിക്കല്‍ മൂവ്ന്റ്.

വര്‍ഗീയതക്കെതിരെയുള്ള ബംഗാളിന്റെ സമീപനമാണ് പാട്ടിന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമബംഗാളിന് വ്യത്യസ്തമായ ഒരു സംസ്‌കാരം ഉണ്ട്. അത് മതേതരത്വത്തില്‍ അധിഷ്ഠിതമാണ്. കൊല്‍ക്കത്ത വ്യത്യസ്തതകളെ എപ്പോഴും സ്വാഗതം ചെയ്യുന്ന സംസ്ഥാനമാണ്. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് പാട്ടിന്റെ വരികളെന്നും സൂചനകളുണ്ട്.

ബിജെപിയുടെ ഹിന്ദുത്വ അജണ്ടകളെ പ്രകടമായി വിമര്‍ശിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പാട്ടിന്റെ സംഗീത സംവിധാനം ചെയ്യുന്നതും മമത തന്നെയാണ്. പ്രശസ്തരായ ഏതെങ്കിലും പിന്നണിഗായകരായിരിക്കും ഗാനം ആലപിക്കുകുക. പാട്ടിന് പുറമെ സംസ്ഥാനത്തിന് വേണ്ടി പ്രത്യക എംബ്ലം ഡിസൈന്‍ ചെയ്യുന്നതും മമമത തന്നെയാണ്. ബംഗാളിന്റെ തനതായ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന എംബ്ലത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് മമത ബാനര്‍ജി ഇപ്പോള്‍.

നേരത്തെ ബംഗാളിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുകയാണെന്ന് മമത ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബംഗാളിന്റെ വ്യത്യസ്ത സംസ്‌കാരത്തെ സമന്വയിപ്പിക്കുന്ന എംബ്ലവും ഗാനവും സംസ്ഥാനത്തിന് വേണ്ടി മമത ഒരുക്കുന്നത്.