എണ്‍പതിന്റെ നിറവില്‍ കഥകളി ആചാര്യന്‍; ആശംസയുമായി പ്രിയ ശിഷ്യന്‍ മോഹന്‍ലാല്‍

single-img
4 June 2017

തൃശ്ശൂര്‍: എണ്‍പതിന്റെ നിറവിലെത്തിയ കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്ക് പ്രിയ ശിഷ്യന്‍ മോഹന്‍ലാലിന്റെ പ്രണാമം. ഗോപിയാശാന്റെ എണ്‍പതാം പിറന്നാളാഘോഷത്തിന് ‘ഹരിതം’ എന്ന പേരില്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കളിത്തട്ടിലെയും വെള്ളിത്തിരയിലെയും നടനവിസ്മയങ്ങള്‍ ഒത്തു ചേര്‍ന്നത്.

ചമയങ്ങളൊന്നുമില്ലാതെ ഗോപിയാശാന്‍ നളചരിതം ആട്ടക്കഥയിലെ ബാഹുകനായപ്പോള്‍ അത്ഭുതത്തോടെ തൊട്ടരുകില്‍ നോക്കിയിരുന്നു മോഹന്‍ലാല്‍. എണ്‍പത് തികയുന്ന ഗോപിയാശാനെ ഒറ്റ വാക്ക് കൊണ്ട് മോഹന്‍ലാല്‍ വിവരിച്ചത് ഇങ്ങനെ ‘കഥകളിയെന്നാല്‍ ഗോപിയാശാനാണ്. ഗോപിയാശാനെന്നാല്‍ കഥകളിയും’.

വാനപ്രസ്ഥം സിനിമയില്‍ ഒരുമിച്ചഭിനയിച്ച ബന്ധം ഇപ്പോഴും അതേ ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സദസിന്റെ ആവശ്യപ്രകാരം നവരസങ്ങള്‍ അഭിനയിച്ചാണ് കലാമണ്ഡലം ഗോപി പിറന്നാളോഘാഷത്തിന്റെ മൂന്നാം ദിനം പൂര്‍ത്തിയാക്കിയത്.