എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഗണേഷ്‌കുമാര്‍; താനും അച്ഛനും തമ്മില്‍ പിണക്കമില്ല

single-img
4 June 2017

പത്തനാപുരം: കേരളകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവി നല്‍കിയ ഇടതുസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ബിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഗണേഷ്‌കുമാര്‍ പിതാവിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്.

താനും അച്ഛനും തമ്മില്‍ പിണക്കമൊന്നുമില്ല. അച്ഛന്‍ കുറ്റം പറഞ്ഞാലും താന്‍ തിരികെ ഒന്നും പറയില്ല. മന്ത്രിപദവിയോടും സ്ഥാനമാനങ്ങളോടും താല്‍പര്യമില്ല. യു.ഡി.എഫ് വിട്ടതിന് പലവിധ കാരണങ്ങള്‍ ഉണ്ട് എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഗണേഷ് പറഞ്ഞു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പത്തനാപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍.