തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ദുല്‍ഖര്‍: ‘മഹാനടി’ യുടെ ഷൂട്ടിംഗ് തുടങ്ങി

single-img
4 June 2017

മലയാളത്തിന്റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. തെലുങ്കിലെ മുന്‍നിര നടിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന മഹാനടി എന്ന ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

നടി കീര്‍ത്തി സുരേഷാണ് സാവിത്രിയായെത്തുന്നത്. സാമന്തയും ചിത്രത്തില്‍ വേഷമിടുന്നു. വിജയ് ദേവങ്കോണ്ട, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

മാധവന്‍, സൂര്യ എന്നിവരെ പിന്തള്ളിയാണ് തെലുങ്കിലും ഏറെ ആരാധകരുള്ള ദുല്‍ഖറിന് ജെമിനി ഗണേശനാവാനുള്ള നറുക്ക് വീണത്.
തെലുങ്കിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നത്.