എറണാകുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

single-img
4 June 2017

എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തുരുത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റിന്റെ ഭാര്യ മേരി(65), മകന്‍ മെല്‍ബിന്റെ ഭാര്യ ഹണി(32) ഇവരുടെ മകന്‍ ആരോണ്‍(രണ്ട്), എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് ബന്ധുവീട്ടിലെ ആഘോഷങ്ങള്‍ക്കുശേഷം മടങ്ങുകയായിരുന്ന കുടുംബം അപകടത്തില്‍പ്പെട്ടത്. റോഡിനു കൈവരികള്‍ ഇല്ലാതിരുന്നതിനാല്‍ വാഹനം അപകടത്തില്‍ പെടുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. വാഹനമോടിച്ചിരുന്ന മെല്‍ബിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. ജെസിബി ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയ ശേഷം നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയാണ് ആരോണിന്റെ മൃതദേഹം കണ്ടെടുത്. മൂന്നു മൃതദേഹങ്ങളും മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.