‘ആദ്യം സ്വയം കുളിച്ച് വൃത്തിയാവൂ’ എന്ന് യോഗിയോട് ദളിതര്‍; മുഖ്യമന്ത്രിക്ക് 16 അടി നീളമുള്ള സോപ്പ് അയച്ച് പ്രതിഷേധം

single-img
3 June 2017

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണണമെങ്കില്‍ സോപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച് വരാന്‍ ദളിതരോട് ആവശ്യപ്പെട്ടതില്‍ ദളിത് സംഘടനയുടെ പ്രതിഷേധം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പും ഷാമ്പൂവും സമ്മാനിച്ചാണ് സംഘടന തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഡോ. അംബേദ്ക്കര്‍ വചന്‍ പ്രതിഭന്ധ് സമിതിയാണ് ഇത്തരമൊരു പ്രതിഷേധ പരിപാടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗുജറാത്തില്‍ രൂപം കൊണ്ട പുതിയ ദളിത് സംഘടനയാണ് ഇത്

ജൂണ്‍ 9ന് യോഗി ആദിത്യനാഥിന് സോപ്പ് അയക്കും. അയക്കുന്നതിന് മുന്‍പ് പൊതു പരിപാടിയില്‍ സോപ്പ് പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരിക്കും അയക്കുക എന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. താങ്കള്‍ ആദ്യം കുളിച്ച് വൃത്തിയാവു എന്ന് ഒരു ഉപദേശവും ഇതോടൊപ്പം അയച്ചുകൊടുക്കുമെന്നും ഇവര്‍ പറഞ്ഞു.