സെന്‍കുമാറിന് ക്ലീന്‍ചിറ്റ്; അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് വിജിലന്‍സ്

single-img
3 June 2017

തിരുവനന്തപുരം: ഡി.ജി.പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച്‌ നല്‍കിയ ആറ് പരാതികളില്‍ തെളിവുകളൊന്നുമില്ലെന്ന് വിജിലന്‍സ്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് വകുപ്പ് നിലപാട് അറിയച്ചത്. ഇത് സംബന്ധിച്ച പരാതികളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

വിവിധ തസ്തികകളിലിരിക്കെ ടി.പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു പരാതിക്കാരെന്റ വാദം. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വിവിധ കോര്‍പ്പറേഷനുകളില്‍ എം.ഡിയായിരിക്കുന്ന സമയത്ത് സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.