അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

single-img
3 June 2017

ജമ്മു: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ പൂഞ്ച് മേഖലയില്‍ ജനവാസമേഖലയിലേക്ക് ശക്തമായ വെടിവയ്പും ഷെല്ലാക്രമണവുമാണ് പാക് സൈന്യം നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് ഭിംബെര്‍, ബട്ടാല്‍ സെക്ടറുകളില്‍ ഇന്ത്യ നടത്തിയ കനത്ത പ്രത്യാക്രമണത്തില്‍ അഞ്ചു പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.