മോട്ടോ സി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയിലെത്തി; വില 5,999 രൂപ

single-img
3 June 2017

ന്യൂഡല്‍ഹി: മോട്ടറോള കമ്പനിയുടെ ലെനോവ ബ്രാന്‍ഡായ മോട്ടോ സി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 5,999 രൂപയാണ് സാധാരണക്കാര്‍ക്ക് ഉപയോഗിക്കത്തക്ക വിധം രൂപ കല്‍പ്പന ചെയ്തിട്ടുള്ള ഈ സ്മാര്‍ട്ട് ഫോണിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. 5 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനും 1.1 ജിഗാ ഹെട്‌സ് 64 ബിറ്റ് ക്വാഡ് പ്രോസസറുമാണ് ഫോണിന്റെ സവിശേഷതകള്‍. കൂടാതെ T720 ഗ്രാഫിക് പ്രോസസിങ്ങ് യൂണിറ്റും 1 ജിബി റാമും ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഡിവൈസിന് കരുത്ത് പകരുന്നുണ്ട്.

ഇതിനെല്ലാം പുറമെ 5 എംപി സ്‌പോര്‍ട്ട്‌സ് പിന്‍ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയും ഫോണിന് ഭംഗി കൂട്ടുന്നു. 16 ജിബി മെമ്മറിയുള്ള ഫോണിന്റെ ഇന്റേണല്‍ മെമ്മറി 32 ജിബി വരെ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും വിധമാണ് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താവിന് തന്നെ അഴിച്ചുമാറ്റാന്‍ സാധിക്കും വിധം നിര്‍മ്മിച്ചിരിക്കുന്ന2,350എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.