അധ്യാപകര്‍ക്ക് ഇഎസ്‌ഐ നിഷേധിച്ച സംഭവം: ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍ ഇടപെടുന്നു

single-img
3 June 2017


”ഇ വാര്‍ത്ത ഫോളോ അപ്പ്‌”

കേരളത്തിലെ പ്രൈവറ്റ്, എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇഎസ്‌ഐ ആനൂകൂല്യങ്ങള്‍ ലഭിക്കാത്ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തില്‍ സ്റ്റേറ്റ് മെഡിക്കല്‍ കമ്മീഷ്ണര്‍ക്കും കേന്ദ്രതൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് നാഷ്ണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍ ചെയര്‍മാന്‍ റോണി വിപി പറഞ്ഞു.

ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ ഇഎസ്‌ഐ കമ്മീഷ്ണര്‍ ഉറപ്പു നല്‍കിയതായും റോണി വിപി വ്യക്തമാക്കി. ജൂണ്‍ ജൂലൈ മാസം മുതല്‍ കൃത്യമായി ഇതുസംബന്ധിച്ച് സ്‌കൂളുകളില്‍ പരിശോധന നടത്തുമെന്ന് ഇഎസ്‌ഐ കമ്മീഷ്ണര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ജീവനക്കാരുടെ അവകാശമാണ് ലംഘിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ നാഷ്ണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍ തയ്യാറല്ല. സര്‍ക്കാരിന് കിട്ടേണ്ട വരുമാനം കൂടിയാണ് നഷ്ടമാവുന്നത് എന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ വാര്‍ത്ത റിപ്പോര്‍ട്ട്.

അധ്യാപകര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നിഷേധിച്ച് പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകള്‍; നിയമലംഘനത്തിന് സര്‍ക്കാരിന്റെ ഒത്താശ