ബാഹുബലിയെ പിന്നിലാക്കി ദംഗല്‍, കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച് 1800 കോടി ക്ലബില്‍

single-img
3 June 2017

ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കടത്തിവെട്ടി ദംഗല്‍ 1800 കോടി ക്ലബില്‍ കടന്നു. ചൈനീസ് ബോക്‌സ് ഓഫീസില്‍ ആമിര്‍ ഖാന്റെ ദംഗലിന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ് . ആഗോളതലത്തിലുള്ള വരുമാനം കണക്കാക്കുമ്പോള്‍ രാജമൗലി ഒരുക്കിയ ബാഹുബലി രണ്ടാം ഭാഗത്തിന് ലഭിച്ചിരിക്കുന്ന വരുമാനം 1633 കോടി രൂപയാണ്. ബാഹുബലി 2പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇന്ത്യയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം ചിത്രം തകര്‍ത്തിരുന്നു. 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും ബാഹുബലി സ്വന്തമാക്കിയിരുന്നു.

2016 ഡിസംബറില്‍ പുറത്തിറങ്ങിയ ദംഗല്‍ 700 കോടിയായിരുന്നു ഇന്ത്യയില്‍ നിന്നും നേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം മെയ്മാസത്തില്‍ ചൈനയില്‍ റിലീസ് ചെയ്തതാണ് ദംഗലിനെ 1800 കോടി ക്ലബിലെത്തിച്ചത്. ഗുസ്തി പ്രമേയമായി ഒരുക്കിയ ചിത്രം ചൈനയില്‍ മാത്രം 1000 കോടി കളക്ഷനാണ് നേടിയത്.