സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഏറ്റവും കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയില്‍

single-img
3 June 2017

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 16,67,573 വിദ്യാര്‍ഥികളില്‍ 90.95 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ അഞ്ചു ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 96.21 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.95 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം.

cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. റോള്‍ നമ്പര്‍, സെന്റര്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍ എന്നിവ നല്‍കി പരീക്ഷാ ഫലം അറിയാം. 16 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയത്.