ജവാന്മാരിൽ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കേസില്‍ ലഫ്റ്റനന്റ് കേണലിനെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു

single-img
3 June 2017

ന്യൂഡല്‍ഹി:ജവാന്മാരിൽ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ലഫ്റ്റനന്റ് കേണലിനെതിരെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇഷ്ടമുള്ളിടത്ത് സ്ഥലം മാറ്റം നല്‍കാമെന്ന വാഗ്ദാനം നൽകിയായിരുന്നു ഇവർ പണം തട്ടിയെടുത്തിരുന്നത്.

ലഫ്റ്റനന്റ് കേണല്‍ രംഗനാഥന്‍ സുവരമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനായി രണ്ടര ലക്ഷം രൂപ കൈമാറുമ്പോള്‍ സൈനിക ആസ്ഥാനത്ത് വെച്ചായിരുന്നു ഇവരെ പിടികൂടിയത്.

മറ്റൊരു സൈനികനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇയാളുടെ പേര് കുറ്റക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹാവാല വഴിയാണ് പണം എത്തിക്കുന്നതെന്നാണ് സി.ബി.ഐക്ക് കിട്ടിയ വിവരം. സൈനികര്‍ക്കിടിയില്‍ ഇത് എങ്ങനെയാണ് നടക്കുന്നതെന്ന് സി.ബി.ഐ നിരീക്ഷിച്ച് വരികയാണ്.