ഫിലിപ്പീന്‍സ് കാസിനോയില്‍ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു: ഭീകരാക്രമണമല്ലെന്ന് പോലീസ്

single-img
2 June 2017

ഫിലിപ്പീന്‍സിലെ മനിലയില്‍ കാസിനോയ്ക്കു നേരെ ആയുധധാരിയായ അക്രമി നടത്തിയ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയോടെ കാസിനോയിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന ടെലിവിഷനുകള്‍ വെടിവച്ചു തകര്‍ത്തു. തുടര്‍ന്ന് കാസിനോയിലെ മേശകള്‍ക്കു തീയിട്ട അക്രമി സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തു.

പുക ശ്വസിച്ചും, തിക്കിലും തിരക്കിലുംപെട്ടാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് മരിച്ചത്. അക്രമിയുടെ മൃതദേഹം ഹോട്ടലിലെ മുറിയില്‍നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ് അറിയിച്ചു.