യു.എ.ഇ ദേശീയ സന്നദ്ധസേവന പ്ലാറ്റ്‌ഫോം നിലവില്‍ വന്നു; ആദ്യ വോളണ്ടിയറായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

single-img
2 June 2017

ദുബൈ: യു.എ.ഇയുടെ ദേശീയ സന്നദ്ധത പ്ലാറ്റ്‌ഫോം നിലവില്‍ വന്നു. www.voluntccrs.ac എന്ന പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മകതൂം ആദ്യ വോളണ്ടിയറായി. ഹോപ്പ് മേക്കിങ്, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലകളില്‍ സേവനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചപ്പോള്‍ അബൂദാബി കിരീടീവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുമെന്നറിയിച്ചു.

യു.എ.ഇ പ്രസിഡന്റ് നഹ്‌യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷത്തില്‍ പ്രമുഖ സ്ഥാനമുള്ള സന്നദ്ധ സേവന പ്രവര്‍ത്തനത്തിന് കൂടുതല്‍ പങ്കാളിത്തവും കാര്യക്ഷമതയും ഉറപ്പാക്കാന്‍ പുതിയ പ്ലാറ്റ്‌ഫോം ഉപകരിക്കും. രാജ്യം മുന്നോട്ടുവെക്കുന്ന ദീനാനുകമ്പയുടെയും സാമൂഹിക പ്രവര്‍ത്തനത്തിന്റെയും സംസ്‌ക്കാരം ശക്തിപ്പെടുത്താനും പൊതു സ്വകാര്യ മേഖലയിലെ സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള സമഗ്ര പദ്ധതികളും ഇതോടൊപ്പം ആവിഷ്‌ക്കരിക്കും.