കേരളത്തിലും ഗോരക്ഷകര്‍; പാലക്കാട് വേലന്താവളത്തിന് സമീപം കന്നുകാലി കടത്ത് തടഞ്ഞു

single-img
2 June 2017

പാലക്കാട്: കന്നുകാലി കടത്ത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാന്‍ ഉറച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. പാലക്കാട് വേലന്താവളത്ത് ചെക്ക്‌പോസ്റ്റിനു സമീപം കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കാലികളുമായി വന്ന ലോറികളാണ് തടഞ്ഞിട്ടത്.

പൊള്ളാച്ചിയിലേക്ക് തന്നെ കാലികളെ തിരിച്ചു കൊണ്ടുപോകണമെന്നും ഇല്ലെങ്കില്‍ മര്‍ദ്ദിക്കുമെന്നും ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ലോറിക്കാര്‍ പറയുന്നു. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഹൈവേ പൊലീസ് എത്തി ലോറികള്‍ തിരിച്ച് തമിഴ്‌നാട്ടിലേക്ക് അയക്കുകയാണുണ്ടായത്.