കുടിയന്മാര്‍ക്ക് ഇരുട്ടടി; ഇന്നുമുതല്‍ മദ്യത്തിനും ബിയറിനും വിലകൂടും

single-img
2 June 2017

സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റേയും ബിയറിന്റേയും വില കൂടും. പൂട്ടിയ മദ്യവില്‍പ്പനശാലകളില്‍ നിന്നുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനാണ് നടപടി. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയുമാണ് വില കൂടുക.

നിലവിലുള്ള വിലയുടെ അഞ്ച് ശതമാനമാണ് വര്‍ധന. ബിയറിന്റെ വില 10 രൂപ മുതല്‍ 20 രൂപ വരെയാണ് കൂടുക. ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍ നിന്നു 29 ശതമാനമായി ബവ്‌റജിസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തി. ഇതിന്റ അടിസ്ഥാനത്തിലാണ് ആനുപാതിക വില വര്‍ധന.