മദ്യനയത്തില്‍ എതിര്‍പ്പുമായി ക്രൈസ്തവസഭാ നേതൃത്വം; ആശങ്കകള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

single-img
2 June 2017

ക്രൈസ്തവസഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ പുതിയ ഓര്‍ഡിനന്‍സിലുള്ള എതിര്‍പ്പ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഓര്‍ഡിനന്‍സെന്നും സഭാ നേതൃത്വം വ്യക്തമാക്കി. അതേസമയം, സഭാനേതൃത്വത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സഭ നേതൃത്വത്തിന്റെ നിലപാട്. നേരത്തെ മദ്യശാലകള്‍ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കിയിരുന്നു. ഇതിനെതിരെ ക്രൈസ്തവ സഭകളും പ്രതിപക്ഷവും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.