യുപിയിൽ ഓടുന്ന ട്രെയിനിൽ മുസ്‌ലിം യുവതിയെ പീഡിപ്പിച്ച റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥനു വി.ഐ.പി പരിഗണന;വീഡിയോ ദൃശ്യങ്ങൾ പുറത്ത്

single-img
1 June 2017

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് സ്‌റ്റേഷനില്‍ ലഭിച്ചത് വി.ഐ.പി പരിഗണന.യുവതിയെ പീഡിപ്പിച്ച റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് “സ്പെഷ്യൽ” പരിഗണന നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.ഇംഗ്ലീഷ് ന്യൂസ് പോർട്ടലായ ജനതാ കാ റിപ്പോര്‍ട്ടറാണു ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

 

Bijnour train's alleged rapist enjoying VIP treatment inside p…

Video- Bijnour train's alleged rapist enjoying VIP treatment inside police station

Posted by Janta Ka Reporter on Wednesday, May 31, 2017

ചൊവ്വാഴ്ചയാണ് ലക്‌നൗ ഛണ്ഡീഗഢ് എക്‌സ്പ്രസില്‍ 25കാരിയായ മുസ്‌ലിം യുവതി പീഡനത്തിനിരയായത്.ചന്ദ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ലകനൗ -ചണ്ഡീഗഡ് ട്രെയിനില്‍ മീററ്റിലേക്ക് വരുമ്പോഴായിരുന്നു സംഭവം. പ്രതിയായ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ യുവതി തീവണ്ടി മുറിയില്‍ നിന്നി പുറത്തുവന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒഴിഞ്ഞ കോച്ചിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഇയാളെ ബിജ്‌നൂര്‍ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ സഞ്ചരിച്ചിരുന്നവര്‍ പിടികൂടുകയും റെയില്‍വെ പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായുംഅന്വേഷണം ആരംഭിച്ചതായും റെയില്‍വെ പോലീസ് പോസ്റ്റ് ഇന്‍ ചാര്‍ജ് രവി മോഹന്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷയും നിയമവും കൈകാര്യം ചെയ്യുന്നതിനായി ചുമതല നല്‍കിയിട്ടുള്ള വിഭാഗമാണ് ജി ആര്‍ പി എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഗവണ്‍മെന്റ് റെയില്‍വെ പോലീസ്. ഇത് സംസ്ഥാന ഗവണ്‍മെന്റിന് കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നതും. ഇത്തരത്തില്‍ സുരക്ഷ ചുമതലയുള്ള റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ യാത്രക്കിടയില്‍ യാത്രക്കാരിയെ പീഡിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.