ഷമീറിന് തലചായ്ക്കാന്‍ വീടായി, വീടിന്റെ താക്കോല്‍ ഉമ്മന്‍ ചാണ്ടി കൈമാറി

single-img
1 June 2017

തിരുവനന്തപുരം: ഓര്‍ക്കുന്നില്ലേ ഷമീറിനെ, രോഗികളായ വീട്ടുകാര്‍ക്കിടയില്‍ നിന്നും സകല ദുരിതങ്ങളും പേറി പഠനത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും മികച്ചവനായി വളര്‍ന്നുവന്ന കുമ്മിള്‍ ഷമീര്‍. സ്വന്തമായി നല്ലാരു വീടെന്ന ഷമീറിന്റെ സ്വപ്‌നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഷമീറിന്റെ പ്രിയപ്പെട്ട നേതാവും മുന്‍മുഖ്യമന്തിയുമായ ഉമ്മന്‍ ചാണ്ടിയാണ് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചത്. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, വിവിധ പ്രാദേശിക നേതാക്കള്‍, ഷമീറിനെ സ്‌നേഹിക്കുന്ന നാട്ടുകാര്‍ തുടങ്ങി നിരവധിപേരും ചടങ്ങില്‍ പങ്കെടുത്തു. ജിദ്ദ ഒഐസിസിയുടെ സ്‌നേഹ സദനം പദ്ധതിയിലൂടെയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

ഷമീറിന്റെ ദുരവസ്ഥ നേരത്തെ ഇ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം മുന്‍ ഡിസിസി ട്രഷറര്‍ ലത്തീഫ് ഇതു ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം പ്രവാസി വ്യവസായി നിസാറുദ്ദീന്‍ സഹായഹസ്തവുമായി രംഗത്ത് എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്ന് ജിദ്ദ ഒഐസിസിയുടെ സ്‌നേഹ സദനം പദ്ധതിയിലൂടെയാണ് വീട് നിര്‍മ്മാണം തുടങ്ങിയത്.