കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ്മക്കുനേരെ വെടിവെപ്പ്, അന്വേഷണം ശക്തം

single-img
1 June 2017

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ്മക്കു നേരെ വെടിവെപ്പ്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ രാഹുല്‍ ശര്‍മ്മയുടെ കാറിന് നേരെ നടുറോഡില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അക്രമികള്‍ ശര്‍മ്മയുടെ കാറിനെ മറികടന്ന ശേഷം ബൈക്ക് നിര്‍ത്തി പുറകിലിരുന്നയാള്‍ ഇറങ്ങി കാറിനു നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആക്രമികളെ തിരിച്ചറിയാനായില്ലെന്ന് രാഹുല്‍ ശര്‍മ പറഞ്ഞു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ അരവിന്ദ് കേജ്രിവാളിനും ബന്ധുക്കള്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.